കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിനു അനുമതി?
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയതായി ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്‍. സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖനന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനകീയസമിതിയുടെ എതിര്‍പ്പുകളെ മാനിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മാവോയിസ്റ്റുകളുടെ എതിര്‍പ്പുകള്‍ പോലും മറികടന്നു ഖനം ആരംഭിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഈ എതിര്‍പ്പുകളേയും മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നിരവധി തവണ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നു അനുമതി റദ്ദു ചെയ്യുമെന്നു നിയമസഭയിലുള്‍പ്പെടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഉറപ്പു കൊടുത്ത പദ്ധതിയാണു ഇപ്പോള്‍ വീണ്ടും വരാന്‍ പോകുന്നത്.
അതേ സമയം സന്തോഷ് മേനോന്റെ പ്രസ്താവനയെത്തുടര്‍ന്ന് പ്രദേശത്തു പ്രതിഷേധം ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്നു സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നു പ്രദേശവാസികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."