ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ കാര്‍ വില്പന നിര്‍ത്തുന്നു
മുംബൈ: ലോകപ്രശസ്ത കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാറുകളുടെ വില്പന നിര്‍ത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയില്‍ ജനറല്‍ മോട്ടോഴ്സ് കാറുകള്‍ വില്‍ക്കുന്നത് ഷെവര്‍ലെ ബ്രാന്‍ഡിന് കീഴിലാണ്.
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒരു ശതമാനം മാത്രമാണ് ജനറല്‍ മോട്ടോഴ്സിന്റെ പങ്ക്. മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വില്പന തുടരേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. അതേസമയം വിപണിയില്‍ നിന്ന് പൂര്‍ണമായും തങ്ങള്‍ പിന്മാറില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മുംബൈയില്‍ അസംബ്ലിങ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കാറുകളുടെ അസംബ്ലിങ് തുടരും. ഇവിടെ നിന്നുള്ള കാറുകള്‍ കയറ്റുമതി ചെയ്യാനാണ് പദ്ധതിയെന്ന് കമ്പനിയുടെ പ്രതിനിധികള്‍ പറയുന്നു. ബംഗളൂരിലെ കമ്പനിയുടെ സെന്റര്‍ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
മെക്സിക്കോ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ജനറല്‍ മോട്ടോഴ്സ് കാറുകള്‍ കയറ്റി അയക്കുന്നത്. അസംബ്ലിങ് നടത്തി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."