HOME
DETAILS
MAL
കുല്ഭൂഷണ്: കോടതി വിധിയില്‍ സംതൃപ്തിയെന്ന് സുഷമ സ്വരാജ്
backup
May 18 2017 | 23:05 PM
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് സംതൃപ്തി പ്രകടിപ്പിച്ചു. ജാദവിന്റെ ജീവന് രക്ഷിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളാണ് വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവുണ്ടാകാന്‍ കാരണമെന്ന് മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി കുല്‍ഭൂഷണിന്റെ ബന്ധുക്കള്‍ക്ക് മാത്രമല്ല, രാജ്യത്തിന് ആകെത്തന്നെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംതൃപ്തി പ്രകടിപ്പിച്ചു. കുല്‍ഭൂഷനുവേണ്ടി പ്രയത്നിച്ച വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രയത്നങ്ങളെയും മോദി പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."