ബി.ആര്‍.ഡി.സിയുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലവരുന്ന ഹൗസ് ബോട്ട് നശിക്കുന്നു
നീലേശ്വരം: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അനാസ്ഥ മൂലം ലക്ഷങ്ങള്‍ വില വരുന്ന ഹൗസ് ബോട്ട് നശിക്കുന്നു. നീലേശ്വരം നഗരസഭയിലെ കൊയാമ്പുറം കുറ്റിക്കടവ് പുഴയോരത്താണ് ബോട്ട് വര്‍ഷങ്ങളായി കരയില്‍ കിടക്കുന്നത്.
25 ലക്ഷത്തോളം ചെലവഴിച്ചാണ് ബോട്ട് നിര്‍മിച്ചത്. വെയിലും മഴയും കൊണ്ട് ബോട്ടിന്റെ മരവും മറ്റും ദ്രവിച്ച നിലയിലാണുള്ളത്. പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇപ്പോള്‍ ബോട്ട് കിടക്കുന്നത്. ഒരു വര്‍ഷത്തോളമായി സ്ഥലമുടമയ്ക്കു വാടകയും നല്‍കാറില്ലെന്ന ആരോപണവുമുണ്ട്.
അത്യാധുനിക രീതിയില്‍ നിര്‍മിച്ച ബോട്ടിന്റെ അകത്തെ മുറികളും മറ്റും പൊട്ടിപ്പൊളിഞ്ഞാണു കിടക്കുന്നത്. എന്‍ജിന്‍ എടുത്തു മാറ്റിയിട്ടുമുണ്ട്. കോട്ടപ്പുറത്തു ബോട്ട് സര്‍വിസിനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ബി.ആര്‍.ഡി.സി ആദ്യം നിര്‍മിച്ച ഹൗസ് ബോട്ടാണിത്. സ്വകാര്യ ബോട്ടുടമകള്‍ ബോട്ട് സര്‍വിസിലൂടെ ലാഭം കൊയ്യുമ്പോഴാണ് ബി.ആര്‍.ഡി.സിയുടെ ബോട്ട് ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."