വരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്: യുവതി അറസ്റ്റില്‍
ബുന്ദേല്‍ഖണ്ഡ്: കല്യാണ മണ്ഡപത്തില്‍ വച്ച് വരനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കാമുകിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ ചൊവ്വാഴ്ച രാത്രിയാണ് റിവോള്‍വര്‍ റാണിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വര്‍ഷ സാഹു തന്റെ കാമുകനായ അശോക് യാദവിനെ തട്ടിക്കൊണ്ടുപോയത്.
താന്‍ അശോക് യാദവിനെ തട്ടിക്കൊണ്ടുപോയില്ലെന്നും അയാളുടെ താല്പര്യത്തോടെയാണ് തങ്ങള്‍ പോയതെന്നും യുവതി പൊലിസിനോട് പറഞ്ഞു. തന്റെ കൈവശം തോക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന അശോക് യാദവ് ഇത് നിരസിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വര്‍ഷ സാഹു യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയതെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം യാദവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. അശോക് യാദവിന്റെ സമ്മതത്തോടെയാണ് വര്‍ഷ ഇയാളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതെന്ന് യുവതിയുടെ മാതാവും സഹോദരിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."