സൊമാട്ടോ ആപ്പില്‍ നിന്ന് 1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
ന്യൂഡല്‍ഹി: നിരവധി രാജ്യങ്ങളിലെ ആയിരക്കണക്കിന് കംപ്യൂട്ടറുകളിലായി വാനാക്രൈ ആക്രണം തുടരുന്നതിനിടെ പ്രമുഖ ഫുഡ് വെബ്‌സൈറ്റായ സൊമാട്ടോ ആപ്പില്‍ നിന്ന് 1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വിവരം. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. അതേ സമയം പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. അതീവ സുരക്ഷിതമായാണ് പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ആപ്പ് ആണ് സൊമാട്ടോ ആപ്പ്. 120 ദശലക്ഷത്തിലധികം ആളുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ ഇ- മെയില്‍ വിലാസം അടക്കമുള്ള രേഖകളാണ് ചോര്‍ന്നിരിക്കുന്നത്. ഭാവിയില്‍ ഇത്തരമൊരു ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിച്ചതായും സൊമാട്ടോ അറിയിച്ചു. ലോകമെമ്പാടും 150 രാജ്യങ്ങളിലായി നടന്ന വാനാക്രൈ ആക്രമണത്തിന്റെ ചുവടു പിടിച്ചാണ് പുതിയ സൈബര്‍ ആക്രമണവും നടന്നിരിക്കുന്നത്.
മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ആളുകളുടെയും പാസ്‌വേഡുകള്‍ മാറ്റാന്‍ സൊമാട്ടോ ആപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."