HOME
DETAILS
MAL
ഫെറ കേസ്: ശശികല കോടതിയില്‍ ഹരജി നല്കി
backup
May 18 2017 | 23:05 PM
ചെന്നൈ: തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചുമത്തിയ വിദേശ വിനിമയ നിയന്ത്രണ നിയമപ്രകാരമുള്ള(ഫെറ) കുറ്റം ചോദ്യം ചെയ്തുകൊണ്ട് അണ്ണാ ഡി.എം.കെ ജന.സെക്രട്ടറി വി.കെ ശശികല ചെന്നൈ എഗ്മോര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഹരജിയെ കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് എതിര്‍ത്തെങ്കിലും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 19ന് പാര്‍ട്ടി ഡെപ്യൂട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന് സാമ്പത്തിക കുറ്റം കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരായിരുന്നു. ഏപ്രില്‍ 13ന് എഗ്മോര്‍ മജിസ്ട്രേറ്റ് കോടതി ദിനകരനോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു 19ന് ഹാജരായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."