സാമ്പത്തിക വിദഗ്ധരുമായി മോദി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബജറ്റിന് മുന്‍പായി രാജ്യത്തെ പ്രമുഖരായ 40 സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നീതി ആയോഗ് സംഘടിപ്പിച്ച സാമ്പത്തിക നയം ദി റോഡ് എഹഡ് എന്നപേരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് 40 സാമ്പത്തിക വിദഗ്ധരുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ അഞ്ച് വിഷയങ്ങളാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്. ബൃഹത്തായ സാമ്പത്തിക രംഗം, തൊഴില്‍, കയറ്റുമതി, വിദ്യാഭ്യാസം, ആരോഗ്യം, കൃഷിയും ജലസമ്പത്തും തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച.
ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും പ്രത്യേകം പരിഗണിക്കാനും അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രയോജനപ്പെടുത്താനും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞിരുന്നു. ഇത് രാജ്യത്തെ ചൈനക്കും പിന്നിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും സെക്രട്ടറിമാരെ വിളിച്ചുവരുത്തി രാജ്യത്തിന്റെ ലക്ഷ്യം അഞ്ച് ട്രില്ല്യന്‍ ഡോളറിന്റെ സാമ്പത്തിക മുന്നേറ്റമാണെന്നും അതിനുള്ള ശ്രമം നടത്തണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
ധനമന്ത്രി നിര്‍മല സീതാരാമനും ബജറ്റിന് മുന്‍പായുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ധനകാര്യ മന്ത്രിമാരുമായിട്ടാണ് ചര്‍ച്ച തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."