ആര്‍.ജെ.ഡി നേതാവ് പ്രഭുനാഥ് സിങ് കുറ്റക്കാരനെന്ന് ജാര്‍ഖണ്ഡ് കോടതി
റാഞ്ചി: നിയമസഭാംഗമായ അശോക് സിങിനെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍പാര്‍ലമെന്റ് അംഗവുമായ പ്രഭുനാഥ് സിങ് കുറ്റക്കാരനാണെന്ന് ജാര്‍ഖണ്ഡ് കോടതി കണ്ടെത്തി.
ജാര്‍ഖണ്ഡിലെ ഹസാരി ബാഗ് ജില്ലാ കോടതിയാണ് പ്രഭുനാഥ് സിങിന് പുറമെ സഹോദരന്‍ ദീനാനാഥ് സിങ്, റിതേഷ് സിങ് എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
1995ല്‍ ബിഹാറിലെ മഷ്‌റാക് അസംബ്ലി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏതിരാളിയായ പ്രഭുനാഥ് സിങിനെ പരാജയപ്പെടുത്തിയ അശോക് സിങിനെ 90 ദിവസത്തിനകം കൊലപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് ജനതാദള്‍ പ്രവര്‍ത്തകനായിരുന്ന പ്രഭുനാഥ് പിന്നീട് ആര്‍.ജെ.ഡിയിലേക്ക് മാറി.
തെരഞ്ഞെടുപ്പില്‍ പരാജയം അറിഞ്ഞ ഉടനെ അശോക് സിങിനെ കൊലപ്പെടുത്തുമെന്ന് പ്രഭുനാഥ് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ തര്‍ക്കേശ്വര്‍ സിങ് പറഞ്ഞു. കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിം കോടതിക്കുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ നിന്ന് കേസ് ജാര്‍ഖണ്ഡിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."