ദീപാവലിയായി; പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് കോടതി; ഇത് ശരിക്കും മലിനീകരണം കുറയ്ക്കുമോ?
പ്രധാനമായും ശ്വാസകോശ സംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന ഒരു രോഗമായ കൊവിഡ് നമ്മെ പിടിമുറുക്കിയിരിക്കുകയാണ്. ഈ സമയത്താണ് വായു ശുദ്ധമായിരിക്കേണ്ടതിന്റെ പ്രസക്തി നാം മനസിലാക്കുന്നത്. അതിനിടയില്‍ പല ആഘോഷങ്ങളും കടന്നുപോയി. വീണ്ടുമൊരു ദീപാവലിക്കാലം വരുന്നതോടെ വായു മലിനീകരണ ഭീഷണി നമ്മുടെ വാതിലില്‍ മുട്ടുകയാണ്.
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പടക്കം പൊട്ടിച്ചും പലനിറത്തിലുള്ള ദീപങ്ങള്‍ കത്തിച്ചുമാണ് നാം ദീപാവലി ആഘോഷിക്കുന്നത്. അതേസമയം, ഉത്സവകാലത്തോടൊപ്പം ശൈത്യകാലത്ത് വായു വഷളാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ആരോഗ്യ വിദഗ്ധരും മുന്നോട്ടുവെക്കുന്നുണ്ട്.
ദീപാവലിക്ക് മുന്നോടിയായി, പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നും വായുവിനും പരിസ്ഥിതിക്കും കൂടുതല്‍ നാശമുണ്ടാകരുതെന്നും പല സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ദീപാവലി ആഘോഷിക്കുവാനായി പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ അഥവാ ഹരിത പടക്കങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.
വരുന്ന ദീപാവലിക്ക് ഉള്‍പ്പെടെ പരിസിഥിതിക്ക് വലിയ ദോഷം ചെയ്യാത്ത 'ഗ്രീന്‍ ക്രാക്കേഴ്‌സ്' ഉപയോഗിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
എന്താണ് ഗ്രീന്‍ ക്രാക്കേഴ്‌സ്
സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് അപകടം കുറഞ്ഞ പടക്കങ്ങളാണിവ. സി.എസ്.ഐആറിന്റെ നാഷണല്‍ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് പ്രൊഡക്ഷന്‍ വികസിപ്പിച്ചെടുത്ത ഈ പടക്കത്തിന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അംഗീകാരവുമുണ്ട്.
ഇതിന്റെ പ്രധാനസവിശേഷത എന്തെന്നാല്‍ ഇത്തരം പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പുറത്തുവിടുന്ന രാസവസ്തുകകള്‍ എന്നിവ വളരെ കുറവാണ്. പൊടി, നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ് എന്നിവയുടെ അളവില്‍ 30-35 ശതമാനം കുറവാണ് ഉള്ളത്. ജലാശം പുറത്തുവിടുന്ന തരം രാസവസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മാത്രമല്ല, പ്രകാശം, ശബ്ദം എന്നിവയ്‌ക്കൊപ്പം മലിന വസ്തുക്കള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ഹരിത പടക്കങ്ങള്‍ പുറത്തുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."