നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മുന്‍ എസ്.പി വേണുഗോപാല്‍ ജാമ്യാപേക്ഷ നല്കി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇടുക്കി മുന്‍ എസ്.പി. വേണുഗോപാല്‍. കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേണുഗോപാലിനെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ രംഗത്തെത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ അറസ്റ്റിന് ഉദ്ദേശ്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചാല്‍ മതിയെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര് പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21ന് മരിച്ചെന്നാണ് കേസ്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."