ദീപ ശിഖാ ചടങ്ങ്: ദില്‍മ പങ്കെടുക്കില്ല
റിയോ ഡി ജനീറോ: ഒളിംപിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദീപ ശിഖാ ചടങ്ങില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് ദില്‍മ റൂസഫ് പങ്കെടുക്കില്ല. റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷനല്‍ ബ്രോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ദില്‍മ താന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇടക്കാല പ്രസിഡന്റായ മൈക്കല്‍ ടെമറിനെു കീഴില്‍ രണ്ടാം സ്ഥാനക്കാരിയായി സ്ഥാനം പിടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നു ദില്‍മ പറഞ്ഞു.
റിയോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് ദീപ ശിഖാ ചടങ്ങ് നടക്കുന്നത്. ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ദില്മയും ടെമറും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ദില്‍മ വിട്ടുനില്‍ക്കുന്നതെന്നാണ് അവരോട് അടുപ്പമുള്ള വിഭാഗം പറയുന്നത്. അതേസമയം പ്രമുഖ വ്യക്തികള്‍ക്ക് ഒരുക്കിയിട്ടുള്ള വി.ഐ.പി ബാല്‍ക്കണിയില്‍ ദില്‍മയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ദില്‍മയ്ക്ക് സാധാരണക്കാര്‍ക്ക് ഒരുക്കിയിട്ടുള്ള ഗാലറിയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."