HOME
DETAILS

മസ്തിഷ്‌ക ജ്വരം: ചികിത്സക്കായി ഷൂ പോളിഷ് ചെയ്ത് പണം സ്വരൂപിക്കാന്‍ യുവാക്കള്‍

  
backup
June 22 2019 | 19:06 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8

 

പട്‌ന: മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്കുവേണ്ടി പണം സ്വരൂപിക്കാന്‍ ഷൂ പോളിഷ് ചെയ്ത് യുവാക്കളുടെ സന്നദ്ധപ്രവര്‍ത്തനം. ജന്‍ അധികാര്‍ ഛാത്ര പരിഷത്തിന്റെ നേതൃത്വത്തിലാണ് ഒരു സംഘം യുവാക്കള്‍ ഷൂ പോളിഷ് ചെയ്ത് കുട്ടികളുടെ ചികിത്സക്കായി പണം സ്വരൂപിച്ചത്.


രാജ്യത്ത് യോഗ നടത്താനായി കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ബെഡ് സൗകര്യം, മരുന്നുകള്‍, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ജന്‍ അധികാര്‍ ഛാത്ര പരിഷത്ത് വൈസ് പ്രസിഡന്റ് മനീഷ് യാദവ് ആരോപിച്ചു.


മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുകയാണ്. ഇനിയും മരണത്തിലേക്ക് കുട്ടികളെ വിട്ടുനല്‍കാന്‍ കഴിയില്ല. തങ്ങളുടെ കഴിവിന്റെ പരമാവധി പണം സ്വരൂപിച്ച് അവരുടെ ചികിത്സക്കായി ഉപയോഗിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മസ്തിഷ്‌ക ജ്വരം ബാധിച്ച് മുസാഫര്‍പൂര്‍ ജില്ലയില്‍ മാത്രം 100ലധികം കുട്ടികളാണ് മരിച്ചത്. ഇതൊരു വൈറസ് രോഗമാണ്. ജലദോഷത്തിനോട് സാമ്യമുള്ളതാണ് ഇതിന്റെ ലക്ഷണം. ശക്തമായ പനി, ഛര്‍ദ്ദി തുടങ്ങിയവയും ഉണ്ടാകും. വളരെ വേഗത്തില്‍ തലച്ചോറിനേയും ഹൃദയത്തേയും കിഡ്‌നിയേയും ബാധിച്ച് രോഗി മരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago