HOME
DETAILS
MAL
വിഘടനവാദികളുടെ സമീപനത്തില്‍ മാറ്റമുണ്ടായി: ജമ്മുകശ്മിര്‍ ഗവര്‍ണര്‍
backup
June 22 2019 | 19:06 PM
ശ്രീനഗര്‍: ജമ്മുകശ്മിരില് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിഘടനവാദികള്‍ മുന്‍കാലത്ത് എടുത്തിരുന്ന സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരുമായി തുറന്ന ചര്‍ച്ചക്ക് അവര്‍ തയാറായിട്ടുണ്ടെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
നേരത്തെ ചര്‍ച്ചക്കായി നിയോഗിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചര്‍ച്ചയുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയാറായിട്ടുണ്ട്.
സുരക്ഷാ സേനക്കും സര്‍ക്കാര്‍ വകുപ്പുകള്ക്കുനേരെയും ജനങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഏറെക്കുറെ ശമനമായിട്ടുണ്ട്. അക്രമം നടത്തുന്ന യുവാക്കളെ കൊലപ്പെടുത്തുകയെന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."