വന്‍കരകളില്‍..........
അമേരിക്ക..
ഫോക്‌സ് ന്യൂസ്
സ്ഥാപകന്‍ റോജര്‍
എയില്‍സ് അന്തരിച്ചു
വാഷിങ്ടണ്‍: അന്താരാഷ്ട്ര മാധ്യമ ഭീമന്മാരായ ഫോക്‌സ് ന്യൂസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ റോജര്‍ എയില്‍സ് അന്തരിച്ചു. 77 വയസായിരുന്നു.
രണ്ടു പതിറ്റാണ്ടുകാലം ഫോക്‌സ് ന്യൂസിന് നേതൃത്വം നല്‍കിയ റോജര്‍ അമേരിക്കയിലെ പരമ്പരാഗത യാഥാസ്ഥിക മാധ്യമങ്ങളുടെ കൂട്ടത്തില്‍ ശക്തമായ ഇടം ചാനലിനു നേടിക്കൊടുത്തു. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിലെ നിരവധി വനിതാ ജീവനക്കാര്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് റോജര്‍ ഫോക്‌സ് ന്യൂസിലെ പദവികള്‍ രാജിവയ്ക്കുകയായിരുന്നു.
1940ല്‍ ഒഹിയോവിലെ വാരണിലാണ് റോജര്‍ ജനിച്ചത്. 1967ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനായത് ജീവിതത്തില്‍ വഴിത്തിരിവായി. 1996ല്‍ ഫോക്‌സ് ന്യൂസിന്റെ സ്ഥാപക ചെയര്‍മാനായി. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാംപയിനിലും അദ്ദേഹം ഇടപെടലുകള്‍ നടത്തി.
ഏഷ്യ
സഹോദരിയുടെ
തല വെട്ടിയ തായ്‌വാന്‍ സ്വദേശി അറസ്റ്റില്‍
തായ്‌പെയ്: അയല്‍ക്കാര്‍ നോക്കിനില്‍ക്കേ സ്വന്തം സഹോദരിയുടെ തല വെട്ടിയ തായ്‌വാന്‍ സ്വദേശി അറസ്റ്റില്‍. 54കാരനായ ലിന്‍ എന്നയാളാണ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരിയുടെ തലയറുത്തത്.
52കാരിയായ സഹോദരിയും ലിനും അവിവാഹിതരായതിനാല്‍ ഒരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മാനസികമായി സുഖമില്ലാതിരുന്ന സഹോദരിയെ വര്‍ഷങ്ങളായി സംരക്ഷിച്ചിരുന്നത് ലിന്‍ ആയിരുന്നു. ആശുപത്രിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
യൂറോപ്പ്
ബ്രിട്ടനില്‍
മേയറായി മലയാളി
ലണ്ടന്‍: യു.കെയിലെ ലോട്ടന്‍ നഗരത്തിന്റെ മേയറായി മലയാളിയായ കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാമിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയാണ് ഇദ്ദേഹം.
മുന്‍ മേയര്‍ കരോള്‍ ഡേവിസില്‍നിന്നാണ് അദ്ദേഹം ഈ സ്ഥാനമേറ്റെടുക്കുന്നത്. എസക്‌സിലെ വളരെ പ്രശസ്തമായ സ്ഥലമാണ് ലോട്ടന്‍. മേയറായി തെരഞ്ഞെടുത്തതില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്ന് തെരഞ്ഞെടുപ്പിനുശേഷം ഫിലിപ്പ് എബ്രഹാം പ്രതികരിച്ചു.
2012ല്‍ അല്‍ഡേര്‍ട്ടണ്‍ വാര്‍ഡില്‍നിന്നാണ് എബ്രഹാം കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2016ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ഇദ്ദേഹം യു.കെ-കേരള ബിസിനസ് ഫോറത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."