ഭരണ പ്രതിസന്ധി ഗോവയില്‍ ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും
ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഭരണം പ്രതിസന്ധിയിലായ ഗോവയില്‍ ബി.ജെ.പി ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും. ഇതിനായി സംസ്ഥാന നേതൃത്വം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പ് ആവശ്യമുള്ളതിനാല്‍ പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടി നിയമിച്ചേക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടും. 40 അംഗ നിയമസഭയില്‍ 16 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ പാര്‍ട്ടി. ബി.ജെ.പി സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവര്‍ക്ക് മൂന്ന് സീറ്റുകളാണുള്ളത്. കൂടാതെ മൂന്ന് സ്വതന്ത്രരും സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്.
എന്നാല്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അമിത്ഷാക്ക് കീറാമുട്ടിയാകും. മികച്ച പൊതു സമ്മതിയുള്ള പരീക്കറിന് പകരക്കാരനെ ഗോവയില്‍ കണ്ടെത്തുകയെന്നുള്ളതും ബി.ജെ.പിക്ക് പ്രയാസമാണ്. മോദി മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി തിരിച്ചയച്ചതും ഇക്കാരണത്താലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."