അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണല്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഗ്രാമി അവാര്‍ഡ് നേടിയ പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായകന്‍ ക്രിസ് കോര്‍ണല്‍ അന്തരിച്ചു. അമേരിക്കന്‍ ബാന്‍ഡ് സംഗീതത്തിന്റെ പ്രചാരകരില്‍ ഒരാളായിരുന്ന കോര്‍ണലിന് 52 വയസായിരുന്നു. മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കന്‍ ബാന്‍ഡുകളായ സൗണ്ട് ഗാര്‍ഡന്റെയും ഓഡിയോ സ്‌ലേവിന്റയും പ്രധാന ഗായകനായിരുന്നു. ദിത്രോയിറ്റില്‍ വച്ച് ബുധനാഴ്ച കോര്‍ണല്‍ അന്തരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ബ്രിയാന്‍ ബംബറി എന്ന കോര്‍ണലിനോട് അടുത്തയാളാണ് അവിചാരിതവും അപ്രതീക്ഷിതവുമായിരുന്നു കോര്‍ണലിന്റെ മരണമെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്തയുടെ ആഘാതത്തില്‍നിന്നു വിട്ടുമാറിയിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്.
മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കുടുംബം മെഡിക്കല്‍ എക്‌സാമിനറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംബറി പറഞ്ഞു. എം.ജി.എം ഗ്രാന്‍ഡ് ദിത്രോയിറ്റ് ഹോട്ടലിലെ തന്റെ മുറിയിലെ ബാത്‌റൂമിലാണ് കോര്‍ണലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കോര്‍ണലിന്റെ കുടുംബം. ആദ്യബന്ധത്തില്‍ ഒരു മകളും കോര്‍ണലിനുണ്ട്. ദരിദ്രരും അനാഥരുമായ കുട്ടികള്‍ക്കായി 2012ല്‍ കോര്‍ണലും ഭാര്യ വിക്കിയും ചേര്‍ന്ന് ഒരു സംഘടന രൂപീകരിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ക്രിസ് കോര്‍ണല്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍നിന്ന് മുക്തമാകാന്‍ സാധിക്കാത്തതിന്റെ മാനസിക പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."