HOME
DETAILS

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: കേസ് വിധിപറയാന്‍ മാറ്റി

  
backup
September 20 2018 | 18:09 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-14

 

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വിധിപറയാനായി മാറ്റി. ഇന്നലെ കേസ് പരിഗണിക്കവേ അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കേസിലെ മുഴുവന്‍ കക്ഷികളോടും തിങ്കളാഴ്ചക്ക് മുന്‍പ് അവരുടെ നിലപാടറിയിക്കുന്ന കുറിപ്പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. യു.എ.പി.എ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രമുഖ ചരിത്രകാരി റൊമീലാ ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായികും നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.
കേസില്‍ ഇന്നലെയും ശക്തമായ വാദമാണു നടന്നത്. നേരത്തേ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരായ മലയാളി റോണാ വില്‍സനും കഴിഞ്ഞ മാസം അറസ്റ്റിലായ സുധാ ഭരദ്വാജും എഴുതിയതെന്നവകാശപ്പെട്ടു പൊലിസ് സമര്‍പ്പിച്ച കത്തിന്റെ ഉറവിടം ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവറും വൃന്ദാ ഗ്രോവറും ചോദ്യംചെയ്തു. ഇരുവരും പൊതുവെ ഹിന്ദിയും ഇംഗ്ലീഷുമാണ് ഉപയോഗിക്കാറുള്ളതെന്നും, കത്ത് മറാത്തി ഭാഷയിലാണെന്നും ഇരുവരും മറാത്തിയില്‍ നിപുണരല്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
ഇതുപോലുള്ള ക്രിമിനല്‍ കേസുകളില്‍ പൊതുതാല്‍പര്യ ഹരജികള്‍ അനുവദിക്കരുതെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ആര്‍ക്കും ഏത് ആശയവും പിന്തുടരാമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാദിച്ചു. എസ്.ഐ.ടി രൂപീകരിക്കണമെന്നതുള്‍പ്പെടെ ഹരജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ പൊലിസ്, സി.ബി.ഐ, എന്‍.ഐ.എ എന്നീ അന്വേഷണ ഏജന്‍സികളെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും സാല്‍വേ ചൂണ്ടിക്കാട്ടി. എസ്.ഐ.ടി രൂപീകരണ ആവശ്യം തള്ളണമെന്നു സര്‍ക്കാര്‍ അഭിഭാഷകര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
തുടര്‍ന്നു വാദം തുടങ്ങിയ ഹരജിക്കാരുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി, അറസ്റ്റിലായവര്‍ക്കെതിരായ പൊലിസിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എവിടെയും മാവോയിസ്റ്റ് ബന്ധം പരാമര്‍ശിക്കുന്നില്ല. ഒരു കത്തെഴുതിയതിന്റെ പേരില്‍ ഒരാളെ എങ്ങനെ ജയിലിലടക്കാന്‍ കഴിയുമെന്നു ചോദിച്ച അദ്ദേഹം, എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണു അറസ്റ്റെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 20നാണ് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റു ചെയ്തത്. 29ന് കോടതി നിര്‍ദേശപ്രകാരം ഇവരെ വീട്ടുതടങ്കലിലേക്കു മാറ്റുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago