HOME
DETAILS

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇറാന്‍ ജനത ഇന്ന് വിധിയെഴുതും

  
backup
May 18 2017 | 23:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-4


തെഹ്‌റാന്‍: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇറാന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. നിലവിലെ പ്രസിഡന്റും പരിഷ്‌കരണ വിഭാഗം സ്ഥാനാര്‍ഥിയുമായ ഹസന്‍ റൂഹാനിയും യാഥാസ്ഥിക വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ഇബ്രാഹീം റെയ്‌സിയും തമ്മിലാണ് മത്സരം നടക്കുന്നത്.
റൂഹാനിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോകരാഷ്ട്രങ്ങളുമായുള്ള ആണവ കരാറിന്റെ വിധിയെഴുത്ത് കൂടിയാകും തെരഞ്ഞെടുപ്പ് എന്നാണ് കരുതപ്പെടുന്നത്. ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം നീക്കിയതിനു പകരം ഇറാന്‍ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ നിയന്ത്രിക്കാന്‍ സന്നദ്ധമായിരുന്നു. മുന്‍ പ്രസിഡന്റ് അഹ്മദ് നജാദിന്റെ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ഇറാനെ രക്ഷപ്പെടുത്താനായ റൂഹാനിക്ക് ഇറാന്‍ ജനത ഒരിക്കല്‍ കൂടി അവസരം നല്‍കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. 1981 മുതലുള്ള ഇറാന്റെ ചരിത്രത്തില്‍ എല്ലാ പ്രസിഡന്റുമാര്‍ക്കും രണ്ടാം ഊഴത്തിനു കൂടി അവസരം ലഭിച്ചിട്ടുണ്ട്. ഈയൊരു പ്രതീക്ഷ റൂഹാനിക്കുണ്ട്. എന്നാല്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കു പുറമെ രാജ്യത്തെ രണ്ടു പ്രധാന പണ്ഡിത സഭകളുടെ കൂടി പിന്തുണ എതിര്‍ സ്ഥാനാര്‍ഥി റെയ്‌സിക്കുണ്ട്.
പശ്ചിമേഷ്യയിലെ മറ്റു രാഷ്ട്രങ്ങളോട് മിതനയം സ്വീകരിക്കുന്ന റൂഹാനിക്ക് മേഖലയുടെ ഭാവിയില്‍ നിര്‍ണായക സ്വാധീനമാകാന്‍ കഴിയും. എന്നാല്‍, പശ്ചിമേഷ്യയുടെ കാര്യത്തില്‍ റെയ്‌സി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.


ഹസന്‍ റൂഹാനി
ഇറാന്റെ ഏഴാമത്തെയും നിലവിലെയും പ്രസിഡന്റ്. പരിഷ്‌കരണ-മിതവാദി. മോഡറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേതാവ്. അഭിഭാഷകന്‍, അക്കാദമിക പണ്ഡിതന്‍, ഗ്രന്ഥരചയിതാവ്. 1948 നവംബര്‍ 12നു ജനനം. ഗ്ലാസ്‌ഗോ കാലിഡോണിയന്‍ യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് തെഹ്‌റാന്‍, ഖും മദ്‌റസ എന്നിവിടങ്ങളില്‍ പഠനം.

ഇബ്രാഹീം റെയ്‌സി
യാഥാസ്ഥിക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന തീവ്ര ആശയഗതിക്കാരനായ പണ്ഡിതന്‍. ജഡ്ജി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുമായി ഉറ്റ ബന്ധം. കോംപാറ്റന്റ് ക്ലര്‍ജി അസോസിയേഷന്‍ അംഗം. അസ്താന്‍ ഖുദ്‌സ് റസവിയുടെ ചെയര്‍മാനും രക്ഷാധികാരിയും. 1960 ഡിസംബര്‍ 14ന് ഇറാനിലെ മശ്ഹാദില്‍ ജനനം. ഖും മദ്‌റസയില്‍ പഠനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല'; ഈ വിഷയം ഇവിടെ അവസാനിക്കണമെന്ന് മനാഫ്

Kerala
  •  2 months ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago