അഴിമതിക്കേസ് ഒതുക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് സാക്ഷിക്ക് കോഴ നല്കി
റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറിനെതിരേ അഴിമതി ആരോപണവുമായി രാജ്യത്തെ പ്രധാന ദിനപ്പത്രം. അഴിമതിക്കേസ് ഒതുക്കാന്‍ പ്രസിഡന്റ് സാക്ഷിക്ക് കോഴ നല്‍കിയതായാണ് ആരോപണം. എന്നാല്‍ പ്രസിഡന്റിന്റെ ഓഫിസ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞിരിക്കുന്നത്.
രാജ്യത്തെ പ്രധാന പത്രമായ 'ഒ ഗ്ലോബോ' ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദില്‍മ റൂസെഫിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നാണ് റൂസെഫ് സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്കല്‍ ടെമര്‍ പ്രസിഡന്റായത്.
അഴിമതിക്കേസില്‍ ജയിലിലായ എഡ്വേര്‍ഡോ കുന്‍ഹ എന്ന രാഷ്ട്രീയക്കാരനെ ജയിലില്‍നിന്നു പുറത്തിറക്കുന്നതിനായി ടെമര്‍ വലിയ തുക കോഴ വാഗ്ദാനം ചെയ്തതായാണ് ആരോപണം.
ജെ.ബി.എസ് എന്ന മീറ്റ് കമ്പനിയുടെ ചെയര്‍മാനായ ജോസ്ലി ബാട്ടിസ്തയ്ക്കാണ് എഡ്വേര്‍ഡോയെ പുറത്തിറക്കാനായി പ്രസിഡന്റ് വന്‍തുക വാഗ്ദാനം ചെയ്തത്. മാര്‍ച്ച് ഏഴിന് ടെമര്‍ ജോസ്ലിയെ കണ്ടതായാണ് വിവരം. ആരോപണത്തെ തുടര്‍ന്ന് ടെമറിനെതിരേ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."