കോഹ്‌ലിയും ചാനുവും 25ന് ഖേല്‍രത്‌ന സ്വീകരിക്കും
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഭരദ്വഹന താരം മീരാഭായ് ചാനു എന്നിവര്‍ ഈ മാസം 25ന് നടക്കുന്ന ചടങ്ങില്‍ ഖേല്‍ രത്‌ന സ്വീകരിക്കും. വിവിധ കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഖേല്‍ രത്‌ന, അര്‍ജുന, ദ്രോണാചാര്യ എന്നീ അവാര്‍ഡുകള്‍ക്കുള്ള ശുപാര്‍ശ കമ്മറ്റി അംഗീകരിച്ചതോടെയാണ് അന്തിമ തീരുമാനമായത്.
മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ഇന്ദര്‍മീത് കൗര്‍, മുന്‍ പഞ്ചാബ്, ഹിരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഗുള്‍ മുഡ്കല്‍, മുന്‍ ഒളിംപ്യന്‍ അശോക് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ അവാര്‍ഡിന് എട്ട് പേര്‍ അര്‍ഹരായി. സുബേദാര്‍ കുട്ടപ്പ (ബോക്‌സിങ്), വിജയ് ശര്‍മ ( ഭരദ്വഹനം), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നീസ്), സുഖ്‌ദേവ് സിങ് പന്നു (അത്‌ലറ്റിക്‌സ്), ക്ലാരന്‍സ് ലോബോ (ഹോക്കി), താരാ സിന്‍ഹ (ക്രിക്കറ്റ്), ജിവാന്‍ കുമാര്‍ ശര്‍മ (ജുഡോ), വി. ആര്‍ ബീഡു (അത്‌ലറ്റിക്‌സ്) എന്നിവര്‍ക്കാണ് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചത്. നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്), ജിന്‍സണ്‍ ജോണ്‍സന്‍ (അത്‌ലറ്റിക്‌സ്), ഹിമാ ദാസ് ( അത്‌ലറ്റിക്‌സ്), സിക്കി റെഢി ( ബാഡ്മിന്റണ്‍), സുബേദാര്‍ സദീശ് കുമാര്‍ ( (ബോക്‌സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുബാങ്കര്‍ ശര്‍മ ( ഗോള്‍ഫ്), മന്‍പ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രവി സര്‍നോബട്ട് ( ഷൂട്ടിങ്), അങ്കുര്‍ മിതാല്‍ ( ഷൂട്ടിങ്), ശ്രേയാസി സിങ് ( ഷൂട്ടിങ്), മനിക ബത്ര (ടേബിള്‍ ടെന്നീസ്), ജി സത്യന്‍ (ടേബിള്‍ ടെന്നീസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നീസ്), സുമിത് (ഗുസ്തി), പൂജാ കാദിയന്‍ (വുഷു), അങ്കുര്‍ ധമ (പാരാ അത്‌ലറ്റിക്‌സ്), മനോജ് സര്‍ക്കാര്‍ (പാരാ ബാഡ്മിന്റണ്‍) എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി.
സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ബരത് കുമാര്‍ ഛേത്രി ( ഹോക്കി), ബോബി അലോഷ്യസ് (അത്‌ലറ്റിക്‌സ്), ദാദു ദട്ടാടരി (ഗുസ്തി) എന്നിവര്‍ ധ്യാന്‍ ചന്ദ് അവാര്‍ഡിനും അര്‍ഹരായി. സെപ്റ്റംബര്‍ 25ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഖേല്‍ രത്‌ന അവാര്‍ഡ് നേടിയവര്‍ക്ക് 7.5 ലക്ഷവും ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയും പ്രശംസ പത്രവുമാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."