സി.കെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടത്.
തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. വിനീതിനെ പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സര്‍ക്കാരും പ്രതിപക്ഷ നേതാവും അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍, ഇതെല്ലാം തള്ളിയാണ് ഏജീസ് അധികൃതര്‍ വിനീതിനെതിരേ നടപടിയെടുത്തത്.
ഈ മാസം ഏഴിന് വിനീതിനെ ജോലിയില്‍ നിന്നു നീക്കം ചെയ്തു എന്നാണ് ഉത്തരവില്‍ പറയുന്നത്.
തീരുമാനം അംഗീകരിക്കുന്നുവെന്നും നിയമ നടപടിക്കില്ലെന്നും വിനീത് വ്യക്തമാക്കി. കളി നിര്‍ത്തി ഓഫിസില്‍ ഇരിക്കാനില്ല എന്നാണ് വിനീതിന്റെ നിലപാട്.
ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്തയച്ചെങ്കിലും വിനീത് ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഏജീസ് ഓഫിസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
സ്പോര്‍ട്സ് ക്വാട്ടയില്‍ നാലര വര്‍ഷം മുന്‍പാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടിയ വിനീത് ഐ.എസ്.എല്‍ ഫുട്ബോളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ബംഗളൂരു എഫ്.സിയുടെ താരം കൂടിയായ വിനീതിന് തിരക്ക് പിടിച്ച മത്സര ഷെഡ്യൂളിനിടെ ഓഫിസില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."