HOME
DETAILS

മുര്‍സിയെ വധിച്ചത് ഈജിപ്ത് ഭരണകൂടമെന്ന് മകന്‍

  
backup
June 22 2019 | 20:06 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d

 


കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം കൊലപാതകമെന്ന് അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല മുര്‍സി. നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയും മറ്റു ഉദ്യോഗസ്ഥരുമാണ് കൊലപാതകത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പിതാവിന്റെ മരണത്തിനുത്തരവാദികളായ ആഭ്യന്തരമന്ത്രി മഹ്മൂദ് തൗഫീഖ്, ജഡ്ജിമാരായ ഷിറിന്‍ ഫഹ്മി, ഷഅബാന്‍ അല്‍ ഷമി, അഹ്മദ് ഷബരി, അറ്റോര്‍ണി ജനറല്‍ നബീല്‍ സദഖ്, ഇന്റലിജന്‍സ് മേധാവി അബ്ബാസ് കാമില്‍ എന്നിവരെ അബ്ദുല്ലാ മുര്‍സി പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഈജിപ്ത് ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല.


മുര്‍സിയുടെ മരണത്തില്‍ ഭരണകൂടം പ്രതിയാണെന്ന് മലേഷ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങളിലെ നേതാക്കന്മാര്‍ ആരോപിച്ചിരുന്നു. മുര്‍സി കൊല്ലപ്പെട്ടതാണെന്നു പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മുര്‍സിയുടെ മരണത്തില്‍ ഈജിപ്ത് ഭരണകൂടത്തെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഒ.ഐ.സി ഇടപെടണമെന്നും അന്താരാഷ്ട്ര കോടതി മുമ്പാകെ ഈജിപ്തിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മുര്‍സിയുടെ മകന്‍ പറഞ്ഞു.


ഈജിപ്തിലെ ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ആദ്യ പ്രസിഡന്റായ മുര്‍സിയെ 2013ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് മുര്‍സിയെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ച് മുന്‍ പ്രസിഡന്റിനുള്ള ഒരു പരിഗണനയും നല്‍കാതെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു. കരളിനു മാരകരോഗം ബാധിച്ചിട്ടും ചികിത്സ ലഭ്യമാക്കിയില്ല. ബന്ധുക്കളെ കാണാന്‍ അനുവദിച്ചതുമില്ല. മരണശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാനോ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാനോ പോലും സിസി ഭരണകൂടം തയാറായില്ല.
പാതിരാത്രി ആരും കാണാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. കൈറോ കോടതിയില്‍ വിചാരണയ്ക്കിടെ മുര്‍സി കുഴഞ്ഞുവീണെന്ന് ഈജിപ്ത് ഭരണകൂടം അറിയിച്ചതല്ലാതെ മരണത്തെ കുറിച്ച് ആര്‍ക്കും അറിവില്ല. അതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കെയാണ് മകന്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago