ബെന്‍സെമയെ വീണ്ടും തഴഞ്ഞു
പാരിസ്: അടുത്ത മാസം അരങ്ങേറുന്ന മൂന്ന് നിര്‍ണായക പോരാട്ടങ്ങള്‍ക്കുള്ള ഫ്രാന്‍സ് ഫുട്ബോള്‍ ടീമിലേക്ക് കരിം ബെന്‍സമയെ പരിഗണിച്ചില്ല. കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് ബെന്‍സമയ്ക്ക് ഇടമില്ലാത്തത്. സഹ താരമായിരുന്ന മാത്യു വാല്ബ്യുണയുമായി ബന്ധപ്പെട്ട സെക്സ് ടാപ്പ് വിവാദത്തെ തുടര്‍ന്ന് 2015 ഓക്ടോബറിന് ശേഷം താരം ഫ്രഞ്ച് ടീമില്‍ ഇടം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം വിവാദവുമായി ബന്ധപ്പെട്ട് ബെന്‍സെമ വാല്ബ്യുണക്കെതിരേ വീണ്ടും രംഗത്തു വന്നിരുന്നു.
ജൂണ്‍ രണ്ടിന് സ്വന്തം നാട്ടില്‍ പാരഗ്വെയുമായി സൗഹൃദ മത്സരവും ജൂണ്‍ ഒന്‍പതിന് സ്വീഡനുമായി ലോകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരവും ഫ്രാന്‍സ് കളിക്കുന്നുണ്ട്. ജൂണ്‍ 13ന് ഇംഗ്ലണ്ടുമായി ഒരു സൗഹൃദ മത്സരവും ഫ്രഞ്ച് ടീം കളിക്കും. ഈ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."