സഊദിയില്‍ കൂടുതല്‍ ലേബര്‍ കോടതികള്‍ വരുന്നു
ജിദ്ദ: തൊഴിലാളികള്‍ക്ക് ആശ്വാസമായി സഊദിയില്‍ കൂടുതല്‍ ലേബര്‍ കോടതികള്‍ വരുന്നു. നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പുതുതായി തുടങ്ങുന്ന ലേബര്‍ കോടതികള്‍ അടുത്ത നവംബര്‍ ഒന്പതിനു ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ നീതിന്യായ മന്ത്രാലയവും സുപ്രിം ജുഡിഷ്യറി കൗണ്‍സിലും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ലേബര്‍ കോടതികളില്‍ നിയമിക്കുന്നതിനുള്ള ജഡ്ജിമാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കിവരികയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികള്‍ക്കു(ലേബര്‍ കോടതികള്‍) മുന്നില്‍ 11,000 തൊഴില്‍ കേസുകള്‍ എത്തിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതില്‍ 57 ശതമാനം കേസുകളും നല്‍കിയത് വിദേശികളാണ്. 43 ശതമാനം കേസുകള്‍ സഊദി ജീവനക്കാരാണ് നല്‍കിയത്. ആദ്യ ഘട്ടത്തില്‍ ജിദ്ദ, റിയാദ്, ദമാം, മക്ക, മദീന എന്നിവിടങ്ങളിലാണ് ലേബര്‍ കോടതികള്‍ സ്ഥാപിക്കുക.
നിലവില്‍ ലേബര്‍ ഓഫിസുകള്‍ക്കു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികളാണ് ലേബര്‍ കോടതികളായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."