HOME
DETAILS

പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാറെ സ്ഥലംമാറ്റി

  
backup
June 22 2019 | 20:06 PM

%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%aa%e0%b5%8a-2

 


സ്വാഭാവിക
സ്ഥലംമാറ്റമെന്ന്
കലക്ടര്‍

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണിപ്പാലിയിലെ തടയണ പൊളിക്കാന്‍ നേതൃത്വം നല്‍കിയ ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെ സ്ഥലംമാറ്റി.
സംഭവം വിവാദമായതോടെ ഉത്തരവ് തല്‍കാലം മരവിപ്പിക്കുകയും ചെയ്തു.


പരിസ്ഥിതിക്ക് വിഘാതം സൃഷ്ടിക്കുന്ന കക്കാടംപൊയിലിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെ സ്ഥലം മാറ്റിക്കൊണ്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടാണ് ഇന്നലെ രാവിലെ ഉത്തരവെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തുനിന്നാണ് ശുഭനെ ഏറനാട്ടേക്ക് മാറ്റിയത്.


തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്വാഭാവിക സ്ഥലംമാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, തടയണ പൊളിക്കല്‍ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുന്നുവെന്നും തടയണ പൊളിച്ചു തുടങ്ങിയതിന്റെ പിറ്റേദിവസം സ്ഥലംമാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ലാന്‍ഡ് കമ്മിഷണറുമായി ബന്ധപ്പെട്ടു.


സ്ഥലംമാറ്റം വിവാദമായതോടെ തടയണ പൊളിച്ചു തീരുംവരെ ഉത്തരവ് നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചക്കകം തടയണ പൊളിച്ചുനീക്കണമെന്ന് ഏപ്രില്‍ 19ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പാക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ പതിമൂന്നിന് കലക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. രണ്ടാഴ്ചത്തെ സമയമാണ് അന്ന് കലക്ടര്‍ കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ ദുരന്തനിവാരണ സമിതി വിളിച്ചുചേര്‍ത്തിരുന്നു. സബ് കലക്ടര്‍ തടയണ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു.
തുടര്‍ന്നാണ് പി. ശുഭന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തടയണ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഇന്നലെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടി കൊണ്ടുവന്ന് തടയണ പൊളിക്കുന്ന പ്രവൃത്തി വേഗത്തിലാക്കിയിട്ടുണ്ട്.


രാത്രികൂടി പ്രവൃത്തി നടത്താന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും കാട്ടാനശല്യം ഉള്ളതിനാല്‍ പകല്‍ മാത്രമാണ് പ്രവൃത്തി നടത്തുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറും സബ് കലക്ടറും ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഇനി ഒരാഴ്ച മാത്രമാണ് ഉത്തരവ് നടപ്പാക്കാനുള്ള സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  10 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  10 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  10 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  10 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago