HOME
DETAILS

നജീബ് റസാഖിനെതിരേ പുതിയ 25 കേസുകള്‍ കൂടി

  
backup
September 20 2018 | 18:09 PM

%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%b1%e0%b4%b8%e0%b4%be%e0%b4%96%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-25

 

ക്വാലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ കുരുക്കിലാക്കി വീണ്ടും അഴിമതിക്കേസുകള്‍. സാമ്പത്തിക തട്ടിപ്പുകേസുകള്‍ അടക്കം പുതുതായി 25 കേസുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. മഹാതീര്‍ മുഹമ്മദ് അധികാരത്തിലെത്തിയതിനു പിറകെ നജീബിനെതിരേ ആരംഭിച്ച നിയമവേട്ട ശക്തമായി തുടരുമെന്ന സൂചനയാണു പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ 1 എം.ഡി.ബിയില്‍നിന്ന് 556 മില്യന്‍ ഡോളര്‍ സ്വന്തം അക്കൗണ്ടിലേക്കു വകതിരിച്ചതടക്കമുള്ള കുറ്റമാണു കഴിഞ്ഞ ദിവസം മലേഷ്യന്‍ കോടതി നജീബ് റസാഖിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 21 ഓളം കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേയുള്ളത്. ഇതിനു പുറമെ അധികാര ദുര്‍വിനിയോഗം ചെയ്‌തെന്ന പേരില്‍ നാല് കേസുകള്‍ വേറെയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ മലേഷ്യന്‍ കോടതി നജീബിനെതിരേ മൂന്ന് കേസുകളില്‍ സാമ്പത്തിക തട്ടിപ്പുകുറ്റം ചുമത്തിയിരുന്നു. പൊതുസ്വത്ത് വലിയ തോതില്‍ വകമാറ്റിയ കേസില്‍ നജീബിന്റെ കുടുംബത്തിനെതിരേയും കേസുകളുണ്ട്. 2015ലാണ് നജീബിനെതിരേ ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകേസുകള്‍ പുറത്തുവന്നത്. പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തിന്റെ മുഖ്യകാരണവും ഈ ആരോപണങ്ങളായിരുന്നു.
2009ല്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂര്‍ ആസ്ഥാനമായി നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ച പൊതുമേഖലാ സ്ഥാപനമാണ് 1 എം.ഡി.ബി. ക്വാലാലംപൂരിനെ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയും നയതന്ത്രപരമായ നിക്ഷേപങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില ശക്തമാക്കുകയും ലക്ഷ്യമിട്ടായിരുന്നു സ്ഥാപനം ആരംഭിച്ചത്. 2015ല്‍ സ്ഥാപനത്തില്‍നിന്നുള്ള കോടിക്കണക്കിനു രൂപ സ്വകാര്യ അക്കൗണ്ടിലേക്കു തിരിച്ചതായുള്ള വാര്‍ത്ത പുറത്തായതോടെയാണ് നജീബ് അഴിമതി നിഴലിലായത്. വിശദമായ അന്വേഷണം നടത്തിയ വാള്‍ സ്ട്രീറ്റ് ജേണല്‍ 700 മില്യന്‍ ഡോളര്‍ നജീബിന്റെ സ്വകാര്യ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ നജീബിന്റെ രാഷ്ട്രീയഭാവിയില്‍ തന്നെയാണ് ഇരുളടഞ്ഞിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  22 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago