HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ വർദ്ധനവ്; ഇന്ന് 454 രോഗ മുക്തി, 441 വൈറസ് ബാധ, 20 മരണം
backup
November 13 2020 | 12:11 PM
റിയാദ്:സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 454 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 രോഗികൾ മരണപ്പെടുകയും 441 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
7,408 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 804 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,625 ആയും വൈറസ് ബാധിതർ 352,601 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 454 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 339,568 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."