HOME
DETAILS
MAL
ബ്രെക്‌സിറ്റ്: മേയുടെ വ്യാപാര പദ്ധതി നടക്കില്ലെന്ന് ഇ.യു
backup
September 20 2018 | 18:09 PM
വിയന്ന: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച പുതിയ സാമ്പത്തിക-വ്യാപാര സഹകരണ പദ്ധതികളെ തള്ളിക്കളഞ്ഞ് യൂറോപ്യന്‍ യൂനിയന്‍. മേയുടെ പദ്ധതികള്‍ നടക്കില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ തലവന്‍ ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബര്‍ഗില്‍ 27 അംഗ കൗണ്‍സില്‍ ഉച്ചകോടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ടസ്‌ക്.
എന്നാല്‍, വടക്കന്‍ അയര്‍ലന്‍ഡിലേതടക്കമുള്ള പ്രശ്‌നങ്ങളെ മറികടക്കാനുള്ള ഒരേയൊരു വിശ്വസ്തമായ പരിഹാരമാണു താന്‍ നിര്‍ദേശിച്ചതെന്ന് തെരേസാ മേ പ്രതികരിച്ചു.
ഇത്തരമൊരു പദ്ധതി തയാറാക്കാനായി വലിയ പരിശ്രമം നടന്നിട്ടുണ്ട്. ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാം. അവ എന്തൊക്കെയാണെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതൃത്വം വ്യക്തമാക്കണമെന്നും ടസ്‌കിന്റെ പ്രസ്താവനയോടു പ്രതികരിച്ച് തെരേസാ മേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."