ക്രുണാല്‍ പാണ്ഡ്യയുടെ കൈവശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ആഡംബര വാച്ചുകളും
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) തടഞ്ഞുവച്ച ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യയുടെ കൈവശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി സൂചന. ഡിആര്‍ഐയെ ഉദ്ധരിച്ച് 'മുംബൈ മിറര്‍' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐപിഎല്‍ ഫൈനല്‍ മത്സരത്തിനു ശേഷം യുഎഇയില്‍നിന്നും നാട്ടിലേക്കു തിരിച്ച മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ വ്യാഴാഴ്ചയാണ് ഡിആര്‍ഐ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്. ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണവും മറ്റു വസ്തുക്കളും ക്രുണാലില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. താരത്തിന്റെ ഭാര്യയും കൂടയുണ്ടായിരുന്നു. താരത്തിന്റെ സഹോദരന്‍ ഹാര്‍ദിക്ക് പാണ്ഡ്യ ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെപ്പം ആസ്‌ത്രേലിയയിലാണ്. താരങ്ങള്‍ ഇരുവരും ആഭരണ പ്രിയരാണ്.
സമൂഹമാധ്യമങ്ങളില്‍ ആഡംബര വാച്ചുകളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്തിരുന്ന ക്രുണാലിനെ ഡിആര്‍ഐ നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ ജേതാക്കള്‍ക്ക് ബിസിസിഐ സമ്മാനമായി നല്‍കിയ വാച്ചും ക്രുണാലിന്റെ കൈവശമുണ്ടായിരുന്നെന്നാണ് സൂചന.
വിലകൂടിയ ഗോള്‍ഡ് ചെയ്‌നുകളും വാച്ചുകളും ക്രുണാല്‍ സ്ഥിരമായി വാങ്ങി ഉപയോഗിക്കാറുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ക്രുണാല്‍ ഡിആര്‍ഐയെ അറിയിച്ചു. രാത്രി വൈകി ക്രുണാലിനെ പോകാന്‍ അനുവദിച്ചു. കേസ് കസ്റ്റംസിന് കൈമാറിയതായി ഡിആര്‍ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."