ദേശീയ പോസ്റ്റല്‍ പവര്‍ ലിഫ്റ്റിങ്: കേരളത്തിന്റെ വി.വി പ്രമോദിന് സ്വര്‍ണം
ആലപ്പുഴ: ദേശീയ പോസ്റ്റല്‍ വെയ്റ്റ് ലിഫ്റ്റിങ് ആന്‍ഡ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വി.വി പ്രമോദിന് സ്വര്‍ണം. പുരുഷന്മാരുടെ 66 കിലോ വിഭാഗത്തിലാണ് പ്രമോദ് സ്വര്‍ണം നേടിയത്. മൂന്ന് വിഭാഗങ്ങളിലായി 640 കിലോ ഗ്രാം ഭാരമാണ് പ്രമോദ് ഉയര്‍ത്തിയത്. 560 കിലോ ഉയര്‍ത്തിയ ബിഹാറിന്റെ ഉപേന്ദ്ര കുമാറിനാണ് ഈ ഇനത്തില്‍ വെള്ളി. ആന്ധ്രയുടെ എം ചന്ദ്രശേഖര്‍ 465 കിലോ ഉയര്‍ത്തി വെങ്കലവും നേടി.
പുരുഷന്മാരുടെ 74 കിലോ വിഭാഗത്തില്‍ മൂന്നു വിഭാഗങ്ങളിലായി 612.5 കിലോ ഭാരം ഉയര്‍ത്തിയ തമിഴ്നാടിന്റെ കെ ജയ്ഗണേഷ് മണിക്കാണ് സ്വര്‍ണം. ആന്ധ്രയുടെ ആര് ശിവാജി നായക് 570 കിലോ ഉയര്‍ത്തി വെള്ളിയും ഡല്‍ഹിയുടെ പ്യാരേലാല്‍ വെങ്കലവും നേടി.
83 കിലോ വിഭാഗത്തില്‍ 677.5 കിലോ മൂന്ന് വിഭാഗങ്ങളിലായി ഉയര്‍ത്തിയ ആന്ധ്രയുടെ ജെ ചന്ദ്രശേഖരനാണ് സ്വര്‍ണം. തമിഴ്നാടിന്റെ എസ് ഗോപാലകൃഷ്ണന് (530) വെള്ളിയും ഝാര്‍ഖണ്ഡിന്റെ സോമെന്‍ കെ.ആര് യാദവ് (530) വെങ്കലവും നേടി. ചാംപ്യന്‍ഷിപ്പ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."