HOME
DETAILS

തെക്കന്‍ കേരളത്തില്‍ വ്യാപക മഴ, വടക്കന്‍ ജില്ലകള്‍ വരണ്ടുതന്നെ

  
backup
September 20 2018 | 19:09 PM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af

 

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം(ഡിപ്രഷന്‍) ശക്തിപ്പെട്ടതോടെ തെക്കന്‍ കേരളത്തിലും മഴ ശക്തമാകുന്നു. ഇന്നലെ തൃശൂര്‍ ജില്ലയുടെ തെക്ക് മുതല്‍ കൊല്ലം വരെ ഇടത്തരം മഴലഭിച്ചു. മഴ ഇന്നും തുടരാനാണ് സാധ്യത. അതേസമയം വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുകയാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ കിഴക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണ് ലോ പ്രഷര്‍ ശക്തിപ്പെട്ട് ഡിപ്രഷനായത്. നിലവില്‍ ഒഡിഷയിലെ ഗോപാല്‍പൂരിന് 300 കി.മീ കിഴക്കായാണ് ഡിപ്രഷന്റെ സ്ഥാനം. ഇത് കരയിലേക്ക് നീങ്ങുകയാണ്. വീണ്ടും ശക്തിപ്പെട്ട് അതിന്യൂനമര്‍ദം (ഡീപ് ഡിപ്രഷന്‍) ആയ ശേഷമാകും കരയിലേക്ക് പ്രവേശിക്കുക. ഒഡിഷ തീരത്ത് 80.കി.മീ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യത കുറവാണെങ്കിലും ഇതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ഒഡിഷ, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഈ മാസം 24 വരെ മഴക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിലേക്കുള്ള കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളത്തിലെ തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെട്ടതാണ് അവിടെ മഴക്ക് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പത്തിന്റെ അംശമുള്ള കാറ്റ് തെക്കന്‍ ഉപഭൂഖണ്ഡത്തിലൂടെ അതിവേഗം ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിക്കുന്നതാണ് മഴമേഘങ്ങള്‍ രൂപപ്പെടാനുള്ള കാരണം. എന്നാല്‍, ന്യൂനമര്‍ദമേഖലയില്‍ നിന്നുള്ള കാറ്റിന്റെ എതിര്‍സഞ്ചാരത്തില്‍ വടക്കന്‍ കേരളം ഉള്‍പ്പെടുന്നതിനാല്‍ അറബിക്കടലില്‍ നിന്നുള്ള കാറ്റ് അനുകൂലമല്ലാത്തതാണ് ഇവിടെ വരണ്ട കാലാവസ്ഥക്ക് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാവിലെ വരെ തെക്കന്‍ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ (10), ഇരിങ്ങാലക്കുട (20.4), എനമക്കല്‍ (8.2), ചാലക്കുടി (28.2), വെള്ളാനിക്കര (0.2), ആലുവ (18), എറണാകുളം സൗത്ത് (8), കൊച്ചി (2), പിറവം (36.4), പെരുമ്പാവൂര്‍ (11.0), ആലപ്പുഴ ചേര്‍ത്തല (3.1), ആലപ്പുഴ (5.4), മാങ്കൊമ്പ് (11), കോട്ടയം ജില്ലയിലെ കോഴഞ്ചേരി (3.8), വൈക്കം (4), കോട്ടയം (4), ഇടുക്കി ജില്ലയിലെ തൊടുപുഴ (12.3), പീരമേട് (18), മലയാടുംപാറ (2.8), പത്തനംതിട്ട ജില്ലയിലെ കരുടമണ്ണില്‍ (1), കോന്നി (2), കൊല്ലം ജില്ലയിലെ ആര്യങ്കാവ് (3), പുനലൂര്‍ (14.4) മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.
തിരുവനന്തപുരം,കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴലഭിച്ചില്ല. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നേരിയതോതില്‍ മഴലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago