HOME
DETAILS
MAL
വാസു അനുസ്മരണ സമ്മേളനം നടത്തി
backup
May 19 2017 | 00:05 AM
വടകര: കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് അധികാര ഭ്രാന്തിനാല്‍ സമനില തെറ്റിയിരിക്കുകയാണെന്ന് ആര്.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരന് പറഞ്ഞു. വൈക്കിലശ്ശേരിയില്‍ ആര്.എം.പി.ഐ സംഘടിപ്പിച്ച വള്ളിക്കാട് വാസു രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപട കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന സമനില തെറ്റിയ ഈ സര്‍ക്കാരിനെതിരേ കേരളജനത കക്ഷിരാഷ്ട്രീയ ഭേദമെന്യേ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.കെ സിബി, കെ.കെ സദാശിവന്, വി.പി ശശി, ബാലകൃഷ്ണന് സംസാരിച്ചു. എസ്.എസ്.എല്‍.സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഗ്രാന്മ തിയേറ്റര്‍ ഓഫ് ആര്‍ട്സിന്റെ സംഗീത ശില്പവും പരിപാടിയോടനുബന്ധിച്ച് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."