സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും സീറ്റ് വര്‍ധിപ്പിക്കും
തേഞ്ഞിപ്പലം: സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും ബിരുദ, ബിരുദാനന്ത സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത് സഹായകരമാവും. കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിനായി അപേക്ഷ നല്‍കിയ മുക്കാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് നിലവില്‍ സീറ്റ് ലഭിക്കാതെ പുറത്തുള്ളത്. ആര്‍ട്‌സ് യു.ജി കോഴ്‌സുകള്‍ക്ക് 60 സീറ്റ് വരെയും സയന്‍സ് യു.ജി കോഴ്‌സുകള്‍ക്ക് 40 സീറ്റ് വരെയും ആര്‍ട്‌സ് പി.ജി കോഴ്‌സുകള്‍ക്ക് 20 ഉം പി.ജി സയന്‍സ് കോഴ്‌സുകള്‍ക്ക് 16 സീറ്റ് വരെയും വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം അതേ രീതിയില്‍ നടപ്പാക്കും.
സ്വാശ്രയ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതി
തേഞ്ഞിപ്പലം: അപേക്ഷ നല്‍കിയ 200 ഓളം സ്വാശ്രയ കോളജുകള്‍ക്ക് അംഗീകാരം നല്‍കാനായി സമിതി രൂപീകരിച്ചു. അടിസ്ഥാനസൗകര്യകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന മുറക്ക് ഉടന്‍ അംഗീകാരം നല്‍കാന്‍ കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. സമിതി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്ന മുറക്ക് അംഗീകാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."