സംസ്ഥാനത്തെ സ്വാശ്രയ, സ്വകാര്യ കോളജുകളില്‍ സീറ്റ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ, സ്വകാര്യ കോളജുകളിലെ ഡിഗ്രി, പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഡിഗ്രി ആര്‍ട്‌സ് വിഷയങ്ങളില്‍ 60 വരെയും സയന്‍സ് വിഷയങ്ങളില്‍ 40 വരെയും സീറ്റുകള്‍ കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പി.ജി ആര്‍ട്‌സ് വിഷയങ്ങളില്‍ 20 വരെയും സയന്‍സ് വിഷയങ്ങളില്‍ 16 വരെയും സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍, എയ്ഡഡ് (ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ നടത്തുന്നത് ഒഴികെ), സ്വാശ്രയ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ മറ്റ് ക്വാട്ടകളില്‍ നികത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒ.ഇ.സിയില്‍ വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ എസ്.ഇ.ബി.സി വിദ്യാര്‍ഥികളെയാണ് പരിഗണിക്കേണ്ടത്. ഇതിലും അപേക്ഷകര്‍ ഇല്ലെങ്കില്‍ മാത്രമേ ഓപ്പണ്‍ ക്വാട്ടയില്‍ നികത്താവൂവെന്നും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന എയ്ഡഡ് കോളജുകളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ കോഴ്‌സുകള്‍ അനുവദിച്ച കോളജും കോഴ്‌സും സീറ്റുകളുടെ എണ്ണവും:
എം.ജി സര്‍വകലാശാല
കുമിളി സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എം.എ ഇംഗ്ലീഷ് - 20
ആലുവ കെ.എം.ഇ.എ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ - 20
തൃക്കാക്കര കെ.എം.എം കോളജ്, ബി.എസ്‌സി സൈക്കോളജി - 40
കോതമംഗലം മൗണ്ട് കാര്‍മല്‍ കോളജ്, എം.എസ്‌സി സൈക്കോളജി - 20
ഇടുക്കി സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജ്, ബി.എസ്‌സി കുള്‍നറി ആര്‍ട്‌സ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി - 60
പെരുമ്പാവൂര്‍ ജയ്ഭാരത്, ബി.കോം മോഡല്‍ ഒന്ന് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ - 40
ആലുവ മുട്ടം എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ബി.സി.എ - 40
തിരുവല്ല മാര്‍ അതനേഷ്യസ് കോളജ്, എം.എസ്‌സി ബയോ നാനോടെക്‌നോളജി - 20
കോതമംഗലം കോട്ടപ്പടി മാര്‍ എലിയാസ് കോളജ്്, എം.എസ്.ഡബ്ല്യു - 20
മല്ലപ്പള്ളി ചെങ്ങരൂര്‍, മാര്‍ ഇവാനിയോസ് കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ - 20
റാന്നി ഇടമുറി സെന്റ് തോമസ് കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബി.എ ഇംഗ്ലീഷ് (മോഡല്‍ രണ്ട് വൊക്കേഷനല്‍ ജേണലിസം) 40
മുളന്തുരുത്തി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ബി.എസ്‌സി േൈസക്കാളജി 40
കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജ്, ബി.എ അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് 40
പെരുമ്പാവൂര്‍ മേത്തല ഐ.എല്‍.എം കോളജ്, ബി.എസ്‌സി സൈക്കോളജി 40
പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളജ്, ബി.എ ഇംഗ്ലീഷ് 40
ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ബി.എസ്‌സി സൈക്കോളജി (അഡി. ബാച്ച്) 24
പാമ്പനാര്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എം.കോം ഫിനാന്‍സ് -20
പീരുമേട് പെരുവന്താനം സെന്റ് ആന്റണീസ് കോളജ്, ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി - 40
ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍, ബി.കോം (ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍) - 40
കട്ടപ്പന പുളിയന്‍മല, ക്രൈസ്റ്റ് കോളജ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ 20
കട്ടപ്പന ലബ്ബക്കട ജെ.പി.എം ട്രെയിനിങ് കോളജ്, ബി.എഡ് (അഡിഷനല്‍ ബാച്ച്), ഒരു യൂനിറ്റ്
നോര്‍ത്ത് പറവൂര്‍ മാര്‍ഗ്രിഗോറിയോസ് അബ്ദുല്‍ ജലീല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എം.എ ഇംഗ്ലീഷ് - 20
മൂവാറ്റുപുഴ പേഴാക്കപ്പിള്ളി ഇലാഹിയ കോളജ്, ബി.എസ്‌സി സൈക്കോളജി - 40
ആലുവ കുന്നുകര എം.ഇ.എസ് ടി.ഒ അബ്ദുല്ല മെമ്മോറിയല്‍ കോളജ്, ബി.എസ്‌സി സൈക്കോളജി - 40
പറക്കത്താനം സെന്റ് തോമസ് കോളജ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ - 15
തവളപ്പാറ, സെന്റ് തോമസ് കോളജ്, ബി.എസ്‌സി സൈക്കോളജി - 40
ഇടുക്കി രാജക്കാട് എസ്.എസ്.എം കോളജ്, എം.കോം ഫിനാന്‍സ് - 20
എരുമേലി എം.ഇ.എസ് കോളജ്, എം.എ ഇക്കണോമിക്‌സ് - 20
വാഴത്തോപ്പ് ഗിരിജ്യോതി കോളജ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ - 20
കടവൂര്‍ പെരിങ്ങോട്ടൂര്‍ ശ്രീനാരായണ ഗുരു കോളജ്, എം.എസ്.ഡബ്ല്യു - 20
എറണാകുളം കുറുപ്പുംപടി സെന്റ് കുര്യോക്കോസ് കോളജ്, ബി.എ ഇക്കണോമിക്‌സ് -40
പാല ചേര്‍പ്പുങ്ങല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജ്, ബി.എ മള്‍ട്ടിമീഡിയ - 40
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."