കെ.പി.സി.സി പുനഃസംഘടന ഗതികേടുകൊണ്ട്: ശ്രീധരന് പിള്ള
തൃശൂര്‍: മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പ്രസിഡന്റിനു മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചു നടത്തിയ കെ.പി.സി.സി പുനഃസംഘടന കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന് പിള്ള.
അധികാരം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ അസംതൃപ്ത നേതാക്കളെ പിടിച്ചുനിര്ത്താനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈ നടപടിയെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാനത്തു കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു. മറ്റു പാര്‍ട്ടികളിലെ യുവജന വിഭാഗങ്ങള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെപ്പോലും കണ്ടില്ലെന്നും തകരുന്ന കപ്പലായ കോണ്‍ഗ്രസില്‍ നിന്നിട്ടു കാര്യമില്ലെന്ന തോന്നല്‍ പല നേതാക്കള്‍ക്കുമുണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്റെ വാക്കുകളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നു പറഞ്ഞ ശ്രീധരന് പിള്ള, ഇന്ധന വില നിയന്ത്രണാധികാരം കമ്പനികള്‍ക്കു നല്‍കിയതില്‍ തെറ്റ് പറയുന്നില്ലെന്നും കേരളമുള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു നികുതി കുറയ്ക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."