HOME
DETAILS
MAL
അക്ഷരങ്ങളെ സ്നേഹിക്കാന്‍ അവര്‍ 'കോലായ'യില്‍ ഒത്തുചേര്‍ന്നു
backup
May 19 2017 | 00:05 AM
കോഴിക്കോട്: തിരക്കിട്ട ജീവിതത്തിനിടയിലും അക്ഷരങ്ങളുടെ ലോകത്ത് ചെലവഴിക്കാന്‍ അവര്‍ കോലായില്‍ ഒത്തുചേര്‍ന്നു. പരിസ്ഥിതിമനുഷ്യാവകാശ കൂട്ടായ്മയായ ഗ്രീന്‍ പാലിയേറ്റീവിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച 'കോലായ' ശില്പശാലയാണ് വായനെയെയും എഴുത്തിനെയും സ്നേഹിക്കുന്ന കുടുംബിനികളുടെ കൂട്ടായ്മയായി മാറിയത്. വിവിധ ജില്ലകളില്‍ നിന്നായി വീട്ടമ്മമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരടക്കം 30 പേരാണ് ശില്പശാലയില് പങ്കെടുത്തത്. രാവിലെ 10ന് ആരംഭിച്ച ശില്പശാല വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. ആര്യഗോപി, ഷാഹിന കെ റഫീഖ്, എസ്. ഡോ. ശബ്ന നേതൃത്വം നല്കി. റാഫിയ ഷെറിന്, ഷഹര്‍ബാനു, സുമിന്‍, നസ്രിന്, ഫാത്തിമ സഹ്റബത്തൂല്, ഇബ്തിസാം പര്വീന് എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."