നൂതന പദ്ധതികള്‍ക്ക് രൂപം നല്കി പെരുവയലിലെ വികസനസെമിനാര്‍
മാവൂര്‍: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഭാരത പഠനയാത്രയും സ്കോളര്‍ഷിപ്പും സൈക്കിളും, എയിഡഡ് വിദ്യാലയങ്ങളിലുള്‍പ്പെടെ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലെറ്റുമടക്കം വിവിധ പദ്ധതികള്‍ക്ക് പെരുവയല്‍ പഞ്ചായത്ത് വികസനസെമിനാര്‍ രൂപം നല്കി. മാമ്പുഴ ശുചീകരണത്തിന് ജില്ലാ-ബ്ലോക്ക് -പഞ്ചായത്തിന്റെ സംയുക്ത പദ്ധതിക്കായി 25 ലക്ഷം രൂപ നീക്കിവച്ചു.
കാന്‍സര്‍, കിഡ്നി രോഗ നിര്‍ണയ പരിപാടി, വിദ്യാര്‍ഥികള്‍ക്ക് മോറല്‍ സ്കൂള്‍, വയോജനങ്ങള്‍ക്ക് കട്ടില്, കൈത്താങ്ങ് പദ്ധതി, കിണര്‍ റീ ചാര്‍ജിങ്, കുടിവെള്ള പദ്ധതികള്‍ എന്നിവയും സെമിനാറില്‍ അവതരിപ്പിച്ചു. എം.കെ രാഘവന് എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല കുന്നുമ്മല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സുബിത തോട്ടാഞ്ചേരി, മാക്കിനിയാട്ട് സഫിയ, പി.കെ.ഷറഫുദ്ദീന്, ബ്ലോക്ക് മെംബര്‍മാരായ ടി.കെ റംല, സുഷമ, പഞ്ചായത്ത് അംഗങ്ങളായ ടി.എം ചന്ദ്രശേഖരന്, സി.ടി സുകുമാരന്‍, മിനി ശ്രീകുമാര്‍, സെക്രട്ടറി എ.കെ വിശ്വനാഥന്, ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി.പി മുഹമ്മദ്, അംഗങ്ങളായ കെ.ആര് സുബ്രഹ്മണ്യന്, സി.എം സദാശിവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."