പീഡിപ്പിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസ്
ചെറുവത്തൂര്‍ (കാസര്‍കോട് ): വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും പീഡനദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസ്.
യുവതിയെ പീഡിപ്പിച്ച മാവിലാക്കടപ്പുറം സ്വദേശി ഫൈസല്‍, സുഹൃത്ത് നാസര്‍, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മുജീബ് എന്നിവര്‍ക്കെതിരേയാണ് ചന്തേര പൊലിസ് കേസെടുത്തത്. ചെറുവത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുമ്പോള്‍ 14 വയസുമുതല്‍ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ 25 വയസുള്ള യുവതിയുടെ പരാതി. 2015 വരെ ഫൈസല്‍, നാസര്‍ എന്നിവരില്‍നിന്ന് പീഡനം നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. അന്ന് പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പരാതിയുമായി വനിതാ സെല്ലിന് മുന്നിലെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയാണ് മുജീബിനെതിരേയുള്ളത്. ജില്ലാ പൊലിസ് ചീഫിന്റെ നിര്‍ദേശപ്രകാരം ചന്തേര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."