ഡി.എല്‍.എഡ് കോഴ്സ് ഉടന്‍ ആരംഭിക്കണമെന്ന് കെ.എ.എം.എ
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്ന ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്) എല്‍.പി, യു.പി തലത്തിലുള്ള രണ്ട് വര്‍ഷ അധ്യാപക പരിശീലന കോഴ്സായി പരിഷ്കരിച്ച് ഉത്തരവിറക്കിയ സാഹചര്യത്തില്‍ കോഴ്സ് ഉടന്‍ ആരംഭിക്കുന്നതിനും ഇത് സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡി.എല്‍.എഡ് കോഴ്സ് പഠിക്കുന്നതിനാവശ്യമായ സൗകര്യം സംസ്ഥാനത്തെ എല്ലാ അധ്യാപക പരിശീലന കേന്ദ്രങ്ങളിലും ആരംഭിക്കണം. നിലവിലുള്ള ഡി.എല്‍.എഡ് ഒരു വര്‍ഷ കോഴ്സ് പാസായവരെ മുന്‍പുണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും തുടര്‍ന്നും പരിഗണിക്കണം. എല്‍.പി, യു.പി ഭാഷാധ്യാപകരാകുന്നതിന് രണ്ട് വര്‍ഷ പരിശീലന കോഴ്സ് ആദ്യമായി ആരംഭിക്കുന്നതിനാല്‍ പരിശീലനം കഴിഞ്ഞ് ആദ്യ ബാച്ച് പുറത്തിറങ്ങുന്നത് വരെയുള്ള നിയമനങ്ങളില്‍ നിലവിലുള്ള എല്‍.പി, യു.പി യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കെ.എ.എം.എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സിറാജ് മദനി, എസ്. നിഹാസ്, ഹിഷാമുദ്ദീന്‍, സലാഹുദ്ദീന്, നബീല്‍, എ. മുനീര്‍, അനസ് എം. അഷ്റഫ്, ഉമര്‍ മുള്ളൂര്‍ക്കര, മുസ്തഫ, ഇ.ഐ മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ് ബസ്മല, ഡോ. കെ.എം നിസാമുദ്ദീന്‍, മജീദ് കാസര്‍കോട്, അസൈനാര്‍, കെ.കെ ഫസല്‍ തങ്ങള്‍, ഹംസ, ടി.കെ അബൂബക്കര്‍, ഇ.സി നൗഷാദ്, സുമയ്യാ തങ്ങള്‍, ലൈലാബീവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."