HOME
DETAILS
MAL
എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും
backup
November 13 2020 | 15:11 PM
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും രംഗത്ത്. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിനായി ഉടന്‍തന്നെ വിജിലന്‍സ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
ലൈഫ് മിഷന് സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവര്‍ എം.ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു.തുടര്‍ന്നാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."