തെളിവെടുപ്പിനായി രൂപേഷിനെ വളയം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
നാദാപുരം: വിലങ്ങാട് ആദിവാസി കോളനിയില്‍ ആയുധങ്ങളുമായെത്തി ലഘുലേഖകള്‍ വിതരണം ചെയ്ത കേസില്‍ തെളിവെടുപ്പിനായി മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വളയം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. സംഭവത്തില്‍ രൂപേഷടക്കം മാവോയിസ്റ്റ് പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരേ വളയം പൊലിസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. നാദാപുരം എ.എസ്.പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ വളയം പൊലിസ് ഇന്നലെയാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
തുടര്‍ന്നു കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം വൈകിട്ട് 3.30ഓടെ നാദാപുരത്ത് എത്തിച്ചു. 'മാവോയിസം സിന്ദാബാദ്, നക്സല്‍ ബാരി സിന്ദാബാദ് ' തുടങ്ങിയ മുദ്രാവാക്യം വിളിയോടെയാണ് രൂപേഷ് പൊലിസ് വാഹനത്തില്‍ നിന്ന് ഇറങ്ങിയത്.
നാലു ദിവസത്തേക്കാണ് രൂപേഷിനെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് എ.എസ്.പി പറഞ്ഞു. ഗവ. താലുക്ക് ആശുപത്രിയില്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
രൂപേഷിനെ ഇന്നു വിലങ്ങാട് പന്നിയേറി, കുറ്റല്ലൂര്‍ എന്നീ കോളനികളിലെത്തിച്ച് തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."