'തഹ്സീനുല്‍ ഖിറാഅ' വന്‍വിജയമാക്കുക: ആലിക്കുട്ടി മുസ്ലിയാര്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്സീനുല്‍ ഖിറാഅ' പദ്ധതി വന്‍വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് അഭ്യര്‍ഥിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആന്‍ പാരായണവും പഠനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന മുഅല്ലിം പരിശീലനവും തുര്‍ന്ന് മദ്റസകളില്‍ നടപ്പാക്കുന്ന പദ്ധതികളും വിജയിപ്പിക്കാന്‍ മാനേജ്മെന്റും മുഅല്ലിംകളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് ജന. സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.പി.പി തങ്ങള്‍, എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, എ.പി.പി തങ്ങള്‍ കാപ്പാട് പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.സി അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."