HOME
DETAILS
MAL
സെക്യൂരിറ്റി മേഖല: സ്ഥാപനങ്ങളില്‍ പരിശോധന
backup
June 22 2019 | 21:06 PM
തിരുവനന്തപുരം: കേരളത്തില്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 214 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി.
റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാതലങ്ങളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജ്യനല്‍ 73 ഇടങ്ങളിലും എറണാകുളം റീജ്യനല്‍ 97 സ്ഥാപനങ്ങളിലും കോഴിക്കോട് റീജ്യനല്‍ 44 ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ലേബര്‍ കമ്മിഷണര്‍ സി.വി സജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."