ലോകത്ത് ഓരോ അഞ്ചു കുട്ടികളിലും ഒരാള്‍ ഇതുവരെ സ്കൂളിന്റെ പടികാണാത്തവര്
ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ അഞ്ചുവീതം കുട്ടികളിലും ഒരാള്‍ ഇതുവരെ പാഠശാലകളുടെ പടിവാതില്‍ പോലും കാണാത്തവരെന്ന് റിപ്പോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യൂനിസെഫ്) ആണു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോളതലത്തിലും സംഘര്‍ഷ മേഖലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചു നടത്തിയ പഠനത്തിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.
ആഗോളതലത്തില്‍ അഞ്ചിനും 17നും ഇടയിലുള്ള 30.3 കോടി കുട്ടികളാണ് സ്കൂളുകള്‍ വിദ്യാഭ്യാസമില്ലാതെ കഴിയുന്നത്. ഇതിന്റെ മൂന്നിലൊന്നു ശതമാനവും ആഭ്യന്തര യുദ്ധംമൂലമോ ദുരന്തങ്ങള്‍ കാരണമോ തകര്‍ന്ന പ്രദേശങ്ങളിലുള്ളവരാണ്.
'എ ഫ്യൂച്ചര്‍ സ്റ്റോളന്‍: യങ് ആന്‍ഡ് ഔട്ട് ഓഫ് സ്കൂള്‍' എന്ന പേരിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകത്തെ ഓരോ അഞ്ചുവീതം കുട്ടികളില്‍ രണ്ടുപേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 73-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയുടെ മുന്നോടിയായാണ് യൂനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."