ഭവന വായ്പയില്‍ അലംഭാവം കൊടുവള്ളി എസ്.ബി.ഐക്ക് മുന്നില്‍ ധര്‍ണ നടത്തി
കൊടുവള്ളി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരമുള്ള ഭവന വായ്പ നല്കുന്നതില് അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്.ബി.ഐ കൊടുവള്ളി ശാഖക്ക് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി.
പാവപ്പെട്ടവര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ വീട് നിര്‍മിക്കുന്നതിന് വായ്പ നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ക്കാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എസ്.ബി.ഐ വായ്പ നിഷേധിക്കുന്നത്.
നഗരസഭാ ചെയര്‍പേഴ്സസണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്മാന് എ.പി മജീദ് അധ്യക്ഷനായി. കെ. ശിവദാസന്‍, സി.പി നാസര്‍കോയ തങ്ങള്‍, വി. അബ്ദു, യു.വി ശാഹിദ്, പി.പി മൊയ്തീന് കുട്ടി, ടി.പി നാസര്‍, പി.കെ ഷീബ, വിമല ഹരിദാസന്, ഹാജറ ഉസ്മാന്, യു.കെ അബൂബക്കര്‍, കെ. ജമീല സംസാരിച്ചു.
കെ. ബാബു സ്വാഗതവും, കെ.കെ സഫിന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."