വെള്ളം കിട്ടാക്കനിയായിട്ടും നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി നിശ്ചലം
എളേറ്റില്‍: കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴും ലക്ഷങ്ങള്‍ മുടക്കിയ നെല്ലിക്കുന്ന് കുടിവെള്ള പദ്ധതിപ്രവര്‍ത്തന രഹിതം. കിഴക്കോത്ത് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പൊന്നുംതോറ നെല്ലിക്കുന്ന് കോളനി നിവാസികള്‍ക്കായി 2003ല്‍ ഇരുപത് ലക്ഷം രൂപ മുടക്കിയാണ് പദ്ധതി ആരംഭിച്ചത്.
പൂനൂര് പുഴയില്‍ പുല്പ്പറമ്പില്താഴത്ത് വിപുലമായ സംവിധാനത്തോടെ സ്ഥാപിച്ച കിണറും പമ്പ് ഹൗസും ഗുണഭോക്താക്കളുടെയും ബന്ധപെട്ടവരുടെയും അനാസ്ഥ കാരണം നശിച്ച് കൊണ്ടണ്ടിരിക്കുന്നത്.
വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും തുരുമ്പെടുത്തിരിക്കുകയാണ്. 2000-2005 കാലയളവിലെ ഭരണസമിതിയുടെ ശ്രമഫലമായിട്ടാണ് അന്നത്തെ പത്താം വാര്‍ഡില്‍പെട്ട ചെറുമല, മൂന്നാം വാര്‍ഡില്‍പെട്ട നെല്ലിക്കുന്ന് എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതി അനുവദിച്ചത്. അന്നത്തെ സ്ഥലം എം.പി കെ. മുരളീധരന് ചെയര്‍മാനായ ജില്ലാ വികസന അതോറിറ്റിയാണ് പദ്ധതികള്‍ക്കായി നാല്‍പ്പത് ലക്ഷം രൂപ അനുവദിച്ചത്. കിഴക്കോത്ത് ചെറുമല പദ്ധതി നിലവില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നെല്ലിക്കുന്ന് പദ്ധതി കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്.
നെല്ലികുന്നുമ്മല്‍ സ്ഥാപിച്ച ടാങ്ക് വഴി പുതിയോട്പ്രദേശത്തെ കളുക്കാന്‍ചാലില്‍, കരൂഞ്ഞി, വടക്കന്റെകായില്‍ തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ളം എത്തിയിരുന്നു. പദ്ധതി കമ്മീഷന് ചെയ്ത് മൂന്നുവര്‍ഷം മാത്രമാണ് പദ്ധതി ഉപയോഗിച്ചത്.
എസ്.സി വിഭാഗത്തിന് പ്രാമുഖ്യം നല്കി ആരംഭിച്ച പദ്ധതി കരന്റ് ബില്ല് കുടിശ്ശിക വന്നതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടമെന്റ് വൈദ്യതി വിച്ഛേദിച്ചതിനാലാണ് കുടിവെള്ള വിതരണം മുടങ്ങിയത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തിന്റെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."