പി. കുഞ്ഞാണി മുസ്‌ലിയാര്‍ക്ക് പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമൊഴി
മേലാറ്റൂര്‍ (മലപ്പുറം): പാണ്ഡിത്യത്തിന്റെ ആഴങ്ങളില്‍ വിശുദ്ധിയുടെ പ്രഭചൊരിഞ്ഞ പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ക്ക് പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമൊഴി. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പതിനായിരങ്ങളുടെ പ്രാര്‍ഥനകളേറ്റുവാങ്ങി ഇന്നലെ ഉച്ചക്ക് 12.30ഓടെ അദ്ദേഹത്തിന്റെ ജനാസ എടപ്പറ്റ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു കുഞ്ഞാണി മുസ്‌ലിയാരുടെ വിയോഗം. സ്വവസതിയില്‍ തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ശിഹാബുദ്ദീന്‍ ഫൈസി കൂമണ്ണ, ബാപ്പു മുസ്‌ലിയാര്‍ വേങ്ങൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സുബൈര്‍ അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി.
എടപ്പറ്റ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മരണവാര്‍ത്തയറിഞ്ഞ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ബഷീറലി ശിഹാബ് തങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഒ.ടി മൂസ മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, പി. അബ്ദുല്‍ ഹമീദ്, എന്‍. ശംസുദ്ദീന്‍, പി. ഉബൈദുല്ല, ടി.വി ഇബ്‌റാഹീം, കെ.എന്‍.എ ഖാദര്‍, എ.പി അനില്‍കുമാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കെ. നജീബ് മൗലവി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, യൂസുഫ് മുസ്‌ലിയാര്‍ ഇരുമ്പുഴി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, നാലകത്ത് സൂപ്പി, യു.എ ലത്വീഫ്, എ.പി ഉണ്ണികൃഷ്ണന്‍, സത്താര്‍ പന്തലൂര്‍ തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും ശിഷ്യഗണങ്ങളുമുള്‍പ്പെടെ ആയിരങ്ങളാണ് വസതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."