വടകര-മാഹി കനാലില്‍ ഒന്‍പത് പാലങ്ങളും 15 നടപ്പാലങ്ങളും നിര്‍മിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വടകര-മാഹി കനാലില്‍ ഒന്‍പത് പാലങ്ങളും 15 നടപ്പാലങ്ങളും നിര്‍മിക്കുന്നതോടെ ജനങ്ങളുടെ ക്ലേശങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കനാല്‍ പാര്‍ശ്വങ്ങളില്‍ നിര്‍മാണത്തിനായി കുഴിച്ചതിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്ത് കനാലിന്റെ പാര്‍ശ്വങ്ങളില്‍ വഴി രൂപപ്പെടുത്തി വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 17.6 കി.മീ. നീളം വരുന്ന വടകര- മാഹി കനാലിന്റെ നിര്‍മാണം അഞ്ച് റീച്ചുകളിലായി നടക്കുകയാണ്. റീച്ച് ഒന്നിന്റെ പ്രവൃത്തി 20 ശതമാനം പൂര്‍ത്തീകരിച്ചശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവെക്കേണ്ടിവന്നു. കനാലിന്റെ അടിഭാഗത്തെ ചെളി നിറഞ്ഞ മണ്ണിന്റെ പ്രത്യേകത കാരണം പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞു താഴുന്നതിനാല്‍ കനാല്‍ പാര്‍ശ്വങ്ങളില്‍ വേണ്ടത്ര ചരിവോടെ സൈഡ് വെട്ടി പണി പൂര്‍ത്തീകരിക്കാന്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. റീച്ച് രണ്ട്, മൂന്ന്, നാല് എന്നിവയുടെ പ്രവൃത്തികള്‍ 13ാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു. റീച്ച് അഞ്ചിന്റെ പ്രവൃത്തി സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ശതമാനം പൂര്‍ത്തീകരിച്ചെന്നും മുഖ്യമന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."