HOME
DETAILS

ജില്ലയില്‍ ശുചീകരണ യജ്ഞം ശക്തമാക്കുന്നു

  
backup
May 19 2017 | 00:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%af%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%82

കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി പോലുളള പകര്‍ച്ച വ്യാധികള്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികരിക്കാനുളള സാധ്യത മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തും കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഒരുമിച്ച് കര്‍മരംഗത്തിറങ്ങുന്നു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായ യോഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്‌കരണ രംഗത്തും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധി-ഉദ്യോഗസ്ഥ-പൊതുജന പങ്കാളിത്തത്തോടെയുളള കൂട്ടായ പരിശ്രമം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ജനകീയ പങ്കാളിത്തത്തോടെ മഴക്കാലത്തിന് മുന്നോടിയായി ശൂചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവരെ ഉള്‍ക്കൊളളിച്ച് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ 20 ന് മൂന്നിന് നളന്ദ ഓഡിറ്റോറിയത്തിലും 22 ന് രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളിലും വിപുലമായ ആലോചനാ യോഗം ചേരും.
20 ലെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും സംയുക്തമായാണ് വിളിച്ചുചേര്‍ത്തത്. കോര്‍പറേഷന് പുറത്തുളള മേഖലകളിലുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. മഴയെത്തും മുന്‍പെ നാടും നഗരവും രോഗ വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മുക്തമാക്കുകയാണ് ലക്ഷ്യം. കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകളും മാലിന്യങ്ങളും നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
മഴക്ക് മുന്നെയുളള രണ്ടാഴ്ചക്കാലം കോര്‍പറേഷന്‍ പരിധിയിലും ജില്ലയില്‍ മുനിസിപ്പല്‍ ഗ്രാമപഞ്ചായത്ത് മേഖലകളിലും ശൂചീകരണയജ്ഞം നടക്കും.
കുളങ്ങളും തോടുകളും കോളനി പ്രദേശങ്ങളും ലേബര്‍ ക്യാംപുകളും പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. വീടുകളില്‍ ഡ്രൈഡേ ആചരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കാളികളാവും.
എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് തുടങ്ങിയ വിദ്യാര്‍ഥി വിഭാഗങ്ങളും പങ്കെടുക്കും. 20നും 22നുമുള്ള കൂടിയാലോചനാ യോഗത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍ഡ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

 

 

 

പകര്‍ച്ചവ്യാധികള്‍ കൂടിയെന്ന്
മെഡിക്കല്‍ ഓഫിസര്‍
കോഴിക്കോട് : മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് ഡെങ്കിപ്പനിപോലുളള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുളളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി പറഞ്ഞു. 2017 മെയ് 16 വരെ 73277 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ഇതില്‍ ഒരെണ്ണം സ്ഥിരീകരിച്ചതാണ്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. 1526 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചു. ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച കേസുകള്‍ 193 ആണ്. ഇതില്‍ 67 പേരുടേത് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് നാല് മരണം നടന്നതായി സംശയിക്കുന്നുണ്ട്. വൈറല്‍ ഹെപ്പറൈറ്റിസ് എ ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a day ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a day ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a day ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago